Posts

ഉദ്യോഗസ്ഥ ഗ്രാമത്തിന്റെ മധു സാർ

Image
ഹായ് കൂട്ടുക്കാരെ , ഞാൻ എന്റെ ഗ്രാമത്തെ പറ്റിയാണ് പറയുന്നത് .ചെറുതും വലുതുമായ ഏതാണ്ട് പത്തിലേറെ തുരുത്തുകൾ ചേർന്ന അഷ്ടമുടികായലിലെ പ്രകൃതി രമണീയമായ ഗ്രാമം ....ചവറ തെക്കുംഭാഗം . മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ മഹാകാവ്യം 'രാമചന്ദ്രവിലാസം ' എഴുതിയ അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ജന്മനാട് . കഥാപ്രസംഗത്തിന്റെ കുലപതി വി.സാംബശിവൻ പിറന്ന മണ്ണ് .അങ്ങനെ ഒട്ടേറെ വിശേഷപെരുമകളുള്ള ഗ്രാമം .ഇന്നു പക്ഷെ അറിയപ്പെടുന്നത് ജനസംഖ്യാ അനുപാതത്തിൽ ഏറ്റവും കൂടുതൽ സർക്കാർ ഉദ്യോഗസ്ഥരുള്ള പ്രദേശം എന്ന നിലയിലാണ് . കണക്കെടുക്കുമ്പോൾ തെക്കുംഭാഗം പഞ്ചായത്തിൽ ഒരു വീട്ടിൽ കുറഞ്ഞത് ഒരു സർക്കാർ ജീവനക്കാരനെങ്കിലും ഉണ്ട് . ഇതിന്റെ മാജിക് അന്യോഷിച്ചു ചെല്ലുമ്പോൾ കഴിഞ്ഞ 25 വർഷക്കാലത്തെ ഒരു യുവാവിന്റെ കഠിനപ്രയത്‌നത്തിന്റെ വഴികൾ കാണാം . മധു സാർ ..... സാറിന്റെ അറിവിനെ ഞങ്ങളുടെ ഗ്രാമത്തിലെ തന്റെ എല്ലാ കൊച്ചനുജന്മാർക്കും അനിയത്തിമാർക്കും വാരിയെറിഞ്ഞു .പഠനത്തോടൊപ്പം സാമൂഹിക സേവനത്തിന്റെ നല്ലപാഠങ്ങൾ കൂടി സാർ പകർന്നു നൽകുന്നു .സാറിനെ തേടിയെത്തുന്ന എല്ലാ കുട്ടികളെയും ഉൾക്കൊള്ളിച്ചുകൊണ്ട് അവരുടെ വിദ്യാഭ്യാസ യോഗ്യതകൾ നോക്കാതെ പഠിപ്പിക...

രാമചന്ദ്രവിലാസം

Image
എന്റെ ഗ്രാമത്തിന്റെ പേര് ചവറ തെക്കുംഭാഗം . നാലുവശവും കായലിൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ഞങ്ങളുടെ ഗ്രാമം .മലയാളത്തിലെ ഒട്ടനവധി കവികൾ ഉയർന്നു വന്ന നാടാണ് ഞങ്ങളുടേത് .മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവാണ് അഴകത്ത് പത്മനാഭകുറുപ്പ്  ചവറ തെക്കുംഭാഗത്തെ അഴകത്ത് തറവാട്ടിൽ നാരായണൻ എമ്പ്രാതിരിയുടെയും കൊച്ചുകുഞ്ഞമ്മയുടെയും മകനായി 1869 ഫെബ്രുവരി 15 ന് ജനിച്ചു . ബാല്യകാലത്തുതന്നെ സംസ്‌കൃതത്തിൽ പാണ്ഡിത്യം നേടി . അതോടൊപ്പം ഇംഗ്ലീഷ് വിദ്യാഭ്യാസവും നടത്തി . 1918 മുതൽ ചവറ ഇംഗ്ലീഷ് ഹൈസ്കൂളിൽ മലയാളം മുൻഷിയായി ജോലി ചെയ്തു .പ്രതാരുദ്രകല്യാണം എന്ന നാടകത്തിന്റെ പരിഭാഷയാണ് കുറുപ്പിന്റെ ആദ്യ രചന . 1894 ലാണ് അദ്ദേഹം രാമചന്ദ്രവിലാസം എഴുതാൻ ആരംഭിച്ചത് . 1894 മുതൽ മലയാളി പത്രത്തിൽ ഖണ്ഡശ്ശ പ്രകാശനം ചെയ്ത രാമചന്ദ്രവിലാസം പുസ്തകമായൊരു 1970 ലാണ് . ഇരുപതോളം പുസ്തകങ്ങൾ രചിച്ചു . 1931 നവംബർ 6ന് അന്തരിച്ചു .