Posts

Showing posts from June, 2020

രാമചന്ദ്രവിലാസം

Image
എന്റെ ഗ്രാമത്തിന്റെ പേര് ചവറ തെക്കുംഭാഗം . നാലുവശവും കായലിൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ് ഞങ്ങളുടെ ഗ്രാമം .മലയാളത്തിലെ ഒട്ടനവധി കവികൾ ഉയർന്നു വന്ന നാടാണ് ഞങ്ങളുടേത് .മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവാണ് അഴകത്ത് പത്മനാഭകുറുപ്പ്  ചവറ തെക്കുംഭാഗത്തെ അഴകത്ത് തറവാട്ടിൽ നാരായണൻ എമ്പ്രാതിരിയുടെയും കൊച്ചുകുഞ്ഞമ്മയുടെയും മകനായി 1869 ഫെബ്രുവരി 15 ന് ജനിച്ചു . ബാല്യകാലത്തുതന്നെ സംസ്‌കൃതത്തിൽ പാണ്ഡിത്യം നേടി . അതോടൊപ്പം ഇംഗ്ലീഷ് വിദ്യാഭ്യാസവും നടത്തി . 1918 മുതൽ ചവറ ഇംഗ്ലീഷ് ഹൈസ്കൂളിൽ മലയാളം മുൻഷിയായി ജോലി ചെയ്തു .പ്രതാരുദ്രകല്യാണം എന്ന നാടകത്തിന്റെ പരിഭാഷയാണ് കുറുപ്പിന്റെ ആദ്യ രചന . 1894 ലാണ് അദ്ദേഹം രാമചന്ദ്രവിലാസം എഴുതാൻ ആരംഭിച്ചത് . 1894 മുതൽ മലയാളി പത്രത്തിൽ ഖണ്ഡശ്ശ പ്രകാശനം ചെയ്ത രാമചന്ദ്രവിലാസം പുസ്തകമായൊരു 1970 ലാണ് . ഇരുപതോളം പുസ്തകങ്ങൾ രചിച്ചു . 1931 നവംബർ 6ന് അന്തരിച്ചു .